Friday, August 21, 2026

72-ാമത് നെഹ്റു ട്രോഫി ജലോത്സവം: ട്രാക്കും ഹീറ്റ്സും


പുന്നമടക്കായലിൽ ആവേശപ്പോരിന് ഇനി മണിക്കൂറുകൾ മാത്രം. 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും പ്രഖ്യാപിച്ചു. ആറ് ഹീറ്റുകളിലായി 22 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

🛶 ഹീറ്റ് 1

ട്രാക്ക് 1: തലവടി ചുണ്ടൻ — കൈനകരി വില്ലേജ് ബോട്ട് ക്ലബ്
ട്രാക്ക് 2: കരുവാറ്റ ശ്രീ വിനായകൻ — കെടിബിസി ഫാൻസ് ക്ലബ്
ട്രാക്ക് 3: ആയാപറമ്പ് പാണ്ടി — ഐബിആർഎ കൊച്ചിൻ
ട്രാക്ക് 4: വീയപുരം ചുണ്ടൻ — യുബിസി കൈനകരി എഫ്.സി.

🛶 ഹീറ്റ് 2

ട്രാക്ക് 1: ആയാപറമ്പ് വലിയ ദിവാൻജി — വലിയ ദിവാൻജി ബോട്ട് ക്ലബ്
ട്രാക്ക് 2: ചമ്പക്കുളം ചുണ്ടൻ — ചമ്പക്കുളം ബോട്ട് ക്ലബ്
ട്രാക്ക് 3: ജവഹർ തായങ്കരി — നാട്ടകം ഫാൻസ് ബോട്ട് ക്ലബ്
ട്രാക്ക് 4: വെള്ളംകുളങ്ങര — എസ്.എച്ച്. ബോട്ട് ക്ലബ്

🛶 ഹീറ്റ് 3

ട്രാക്ക് 1: പാർഥൻ — ജൂനിയർ കൈനകരി ബോട്ട് ക്ലബ്
ട്രാക്ക് 2: നടുഭാഗം — പിബിസി പുന്നമട, എൻസിഎഫ്സി ബോട്ട് ക്ലബ്
ട്രാക്ക് 3: പായിപ്പാടൻ 2 — പള്ളാത്തുരുത്തി ബോട്ട് ക്ലബ്
ട്രാക്ക് 4: മേൽപ്പാടം ചുണ്ടൻ — പള്ളാത്തുരുത്തി ബോട്ട് ക്ലബ്


🛶 ഹീറ്റ് 4

ട്രാക്ക് 1: സെന്റ് പയസ് ടെൻത് — സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്
ട്രാക്ക് 2: കാരിച്ചാൽ ചുണ്ടൻ — തെക്കേക്കര ബോട്ട് ക്ലബ് (TBC)
ട്രാക്ക് 3: ചെറുതന ചുണ്ടൻ — നാട്ടകം ബോട്ട് ക്ലബ്
ട്രാക്ക് 4: അരോമ നമ്പർ 1 — അരോമ ബോട്ട് ക്ലബ്

🛶 ഹീറ്റ് 5

ട്രാക്ക് 1: നിരണം ചുണ്ടൻ — നിരണം ബോട്ട് ക്ലബ്
ട്രാക്ക് 2: ഒഴിഞ്ഞ ട്രാക്ക്
ട്രാക്ക് 3: പുണ്യാളൻ നിരണം — കുമരകം ടൗൺ ബോട്ട് ക്ലബ്
ട്രാക്ക് 4: ആർപ്പൂക്കര ചുണ്ടൻ — ഇമ്മാനുവൽ ബോട്ട് ക്ലബ്, കുമരകം

🛶 ഹീറ്റ് 6

ട്രാക്ക് 1: ഒഴിഞ്ഞ ട്രാക്ക്
ട്രാക്ക് 2: കരുവാറ്റ — ജിഎൽസി ബോട്ട് ക്ലബ്, ചെറുതന
ട്രാക്ക് 3: ആലപ്പാട് ചുണ്ടൻ — സെന്റ് ജോൺസ് ബോട്ട് ക്ലബ്, തെക്കേക്കര
ട്രാക്ക് 4: ആനാരി ചുണ്ടൻ — ആനാരി ബോട്ട് ക്ലബ്

പുന്നമടയുടെ ഓളപ്പരപ്പിൽ തുഴകളുടെ താളം ഉയരുമ്പോൾ, കിരീടത്തിനായി പോരാടാൻ കരുത്തരായ 22 ചുണ്ടൻ വള്ളങ്ങളാണ് ഒരുങ്ങുന്നത്. ഓരോ ഹീറ്റും ആവേശം നിറയ്ക്കുമെന്നുറപ്പ്.

ആരാകും ഇത്തവണ പുന്നമടയുടെ രാജാവ്.

72-ാമത് നെഹ്റു ട്രോഫി ജലോത്സവം: ട്രാക്കും ഹീറ്റ്സും

പുന്നമടക്കായലിൽ ആവേശപ്പോരിന് ഇനി മണിക്കൂറുകൾ മാത്രം. 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും പ...